ഒറ്റിന്റെ കുടില മണ്ണില്‍
വറ്റിന്റെ നാണയതിന്നുമപ്പുറം
മുഴങ്ങുമൊരു വള കിലുക്കം.
ഇളം വെയില്‍മിന്നുന്ന
തെളി ഹൃദയ വീഥിയില്‍
മരീചികയാം
വിജയമെന്നോര്‍ത്തു
നീ ആര്‍ക്കവേ .,
വിഷ മഴക്കാറായ്
പെയ്തു നീ തോരവേ
അറിക, ജയാരവങ്ങളില്‍
മുഴങ്ങുന്നതോക്കെയും
നാളേക്ക് നീക്കിയൊരു
തനിയാവര്‍ത്തനം .
സ്നേഹ ചാപങ്ങള്‍ക്കൊപ്പം,
സഹനത്തിന്‍ സഖിക്കു മേല്‍
അടിച്ചേല്‍പ്പിച്ചതൊക്കെയും
കപട സ്നേഹമാം
കരിവീട്ടിയായിരുന്നു
ക്ഷീരവും ദധിയും-
ഏതെന്നറിയാതെ
കാപട്യ ലോകത്തില്‍
കദനത്തിനായ്
പലരുമുണ്ടാകവേ
എരിയുന്ന വേനല്‍
അരികിലാണെങ്കിലും
നിന്‍ വള കിലുക്കവും
ഹൃത്തിന്‍ സ്പന്ദനങ്ങളും
ഒറ്റിന്റെ രൂപം.
ഉറങ്ങുന്ന ചിന്തയെ
ഒറ്റക്കാക്കിതാ -
പോകുന്നു മത് സഖീ
ചവര്‍പ്പെന്നുചൊല്ലി നീ
എറിഞ്ഞൊരു
കണികയുംനാളേക്ക്
നീ കൂട്ടുന്ന നാണയ കിലുക്കവും ....