2010, നവംബർ 12, വെള്ളിയാഴ്‌ച

ശുദ്ധി കലശം

അപരിചിതമാം കടവില്‍        
എവിടെ നിന്നോഒരു നിഴല്‍ 
നീറ്റിയ ഉമിത്തീക്ക്   മേല്‍ 
ശാന്തമാം ഒരു ചാറ്റല്‍
മഴ പൊഴിഞ്ഞിരുന്നെങ്കില്‍
സ്വാര്‍ത്ഥമാം സ്നേഹ കണങ്ങള്‍
ആവാഹിനിയാം   ആഴി തന്‍  
അഗാധതയിലേക്ക് ചേര്‍ത്ത്
ശാന്തി നേടാന്‍ കഴിഞ്ഞെങ്കില്‍
സര്‍വ ശുദ്ധീ ദായിനി 
അശുദ്ധയല്ലിവള്‍ ...
ശുദ്ധി കലശത്തിനായ്   
 അശുദ്ധി പേറുന്നവര്‍ ഇനിയും 
പാപ മ്ലേച്ചങ്ങളെ
നിമഞ്ജനം ചെയ്യാതിരിക്കുക 
മലീമസമാക്കാന്‍ വ്യഥാ
ശ്രമിക്കാതിരിക്കുക ...

1 അഭിപ്രായം:

  1. അവള്‍ ഒഴുകിക്കൊണ്ടേ ഇരിക്കുന്നു;മനുഷ്യര്‍ എത്ര മലീമസമാക്കാന്‍ ശ്രമിച്ചാലും എല്ലാ അഴുക്കുകളെയും ശുദ്ധി വരുത്താനായി;ഒരു ശുദ്ധി കലശത്തിനായി;നല്ല വരികള്‍ നന്ദി ഇത്താത്ത!!

    മറുപടിഇല്ലാതാക്കൂ