2011, ഒക്‌ടോബർ 9, ഞായറാഴ്‌ച

അടയാളം

പൂക്കളെയും ;പുഴകളെയും
കുറിച്ച് വാചാലമായിരിക്കെ
 മോഹങ്ങളുടെ താഴ്വരയില്‍
എവിടെയോ
ഓളങ്ങളുടെ ഇളക്കങ്ങള്‍
കൊണ്ട് പോലും
ശാന്തത കൈവിടാത്ത
മനോഹരമായൊരു ഒരു
ഹൃദയാകാര തടാകം
ഉണ്ടെന്നും ;
മോഹിപ്പിക്കുന്ന ആ താഴ്വാരം
നമ്മെ കാത്തിരിക്കുന്നെന്നും
നീ മൊഴിഞ്ഞ വേളയില്‍
അറിഞ്ഞിരുന്നില്ല
അത് നിന്‍ പ്രണയം വഴിയും
ഹൃദയമായിരുന്നെന്നു..
കോട മഞ്ഞു മൂടിയ താഴ്വാരം
ഒരു ഇളം വെയിലില്‍
തെളിയും പോലെ
മനസ്സിന്റെ
പ്രശാന്ത തീരത്ത്
നിന്നോപ്പമാ തടാകവും
തെളിയുമെന്നും ..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ