2011, ഒക്‌ടോബർ 5, ബുധനാഴ്‌ച

“സാർത്ഥകം''

മൌനത്തിലെ
വാചാലതയ്ക്കും
നിശബ്ദതയുടെ
സംഗീതത്തിനും
സന്തോഷത്തിലെ
സന്താപത്തിനും
ഏകാന്തത മെനയും
മാലാഖ കുരുന്നുകള്‍
വാഴും കൊട്ടാരത്തിനും
കടുംപാറയിലെ നീരുറവക്കും
നിന്‍ മുന്നില്‍ എനിക്ക്
സ്വപ്ന ജീവി പദം നല്‍കവേ ...
ഒരിക്കല്‍ പോലും
നീ അറിഞ്ഞിരിക്കാത്ത
മണ്ണിന്‍ ആഴങ്ങളും..
അതില്‍ ലയിച്ച
ആകാശ ഔന്നിത്യവും
ചങ്ങല കണ്ണിക്ക്‌ ചുറ്റും
സ്നേഹം ഉരുക്കിയൊഴിച്ച്
ഒരുക്കും കരുതലിന്‍ വലയവും
സമാധിയില്‍ നിന്നുണര്‍ന്ന ,
ശലഭം പോല്‍
പ്രണയത്തിനു മേല്‍
ജീവിതം സത്യമെന്നും
അറിയവേ
മയൂര നൃത്തം പോല്‍
മനോഹരമം ദിനങ്ങള്‍
പൊലിഞ്ഞു വീഴുന്നു..
അടരുവാനാകാത്ത
അഴലോടെ ....

പ്രേമ ഭിക്ഷുകിയുടെ
പ്രണയംനിറയും
സ്വർഗ്ഗീയാരാമത്തേക്കാൾ
ജീവനെയും ജീവിതത്തെയും
പ്രണയിക്കുന്ന നീ
എനിക്കായ് ഒഴിച്ചിട്ട

അരവയറിലെ -
അഗ്നിയാണെനിക്കിഷ്ടം

നിന്റെ ധാർഷ്ട്യത്തിന്മേല്‍
ചെന്നായ്ക്കള്‍ അകലും
കവചമാണെനിക്ക്
പ്രിയവും .........

1 അഭിപ്രായം: