2011, ഒക്‌ടോബർ 15, ശനിയാഴ്‌ച

~ഒറ്റിന്റെ വള കിലുക്കം~



ഒറ്റിന്റെ കുടില മണ്ണില്‍
വറ്റിന്റെ നാണയതിന്നുമപ്പുറം
മുഴങ്ങുമൊരു വള കിലുക്കം.

ഇളം വെയില്‍മിന്നുന്ന
തെളി ഹൃദയ വീഥിയില്‍
മരീചികയാം
വിജയമെന്നോര്‍ത്തു
നീ ആര്‍ക്കവേ .,

വിഷ മഴക്കാറായ്
പെയ്തു നീ തോരവേ
അറിക, ജയാരവങ്ങളില്‍
മുഴങ്ങുന്നതോക്കെയും
നാളേക്ക് നീക്കിയൊരു
തനിയാവര്‍ത്തനം .

സ്നേഹ ചാപങ്ങള്‍ക്കൊപ്പം,
സഹനത്തിന്‍ സഖിക്കു മേല്‍
അടിച്ചേല്‍പ്പിച്ചതൊക്കെയും
കപട സ്നേഹമാം
കരിവീട്ടിയായിരുന്നു
ക്ഷീരവും ദധിയും-
ഏതെന്നറിയാതെ
കാപട്യ ലോകത്തില്‍
കദനത്തിനായ്
പലരുമുണ്ടാകവേ
എരിയുന്ന വേനല്‍
അരികിലാണെങ്കിലും
നിന്‍ വള കിലുക്കവും
ഹൃത്തിന്‍ സ്പന്ദനങ്ങളും
ഒറ്റിന്റെ രൂപം.

ഉറങ്ങുന്ന ചിന്തയെ
ഒറ്റക്കാക്കിതാ -
പോകുന്നു മത് സഖീ
ചവര്‍പ്പെന്നുചൊല്ലി നീ
എറിഞ്ഞൊരു
കണികയുംനാളേക്ക്
നീ കൂട്ടുന്ന നാണയ കിലുക്കവും ....

8 അഭിപ്രായങ്ങൾ:

  1. ഓര്‍ക്കുന്നു...ഒരു തിരുത്തലുകളിളുടെ പരിജയപ്പെട്ടത്‌....

    ആശംസകള്‍...
    :)

    മറുപടിഇല്ലാതാക്കൂ
  2. സന്ദര്‍ശനതിന്നും ;മറുവാക്കിനും നന്ദി മനു !!!

    മറുപടിഇല്ലാതാക്കൂ
  3. ആദ്യമായാണ് ഇവിടെ. ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  4. മൊഴിയും മെതിയും.. ഈ നിലനില്പിന്‍ ആധാരമെങ്കില്‍ മൂന്നാമതായി ചിലപ്പോള്‍ 'മൌന'വും അനിവാര്യം. ആ മൗനം ഏറെ വാചാലമാണ്‌ ആത്മ ധ്യാനത്തില്‍ സ്വസ്ഥതയിലും.

    മറുപടിഇല്ലാതാക്കൂ
  5. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  6. ഒറ്റിന്റെ വളക്കിലുക്കവും ,കപട സ്നേഹവുമെല്ലാം
    നന്നായി പ്രതിഫലിപ്പിക്കുന്നു നിഖില
    അഭിനന്ദനങ്ങള്‍.... എല്ലാ ആശംസകളും ...

    മറുപടിഇല്ലാതാക്കൂ
  7. ഉറങ്ങുന്ന ചിന്തയെ
    ഒറ്റക്കാക്കിതാ -
    പോകുന്നു മത് സഖീ
    ചവര്‍പ്പെന്നുചൊല്ലി നീ..

    മറുപടിഇല്ലാതാക്കൂ