2010, നവംബർ 12, വെള്ളിയാഴ്‌ച

മണ്ണൊടലിഞ്ഞ മനം

 യാത്ര പറച്ചിലില്‍ നിസ്സഹായതയുടെ ഭാരത്താല്‍ തളര്‍ന്ന തനുവിലെക്കു എറ്റു വാങ്ങിയ എങ്ങലടികളൊ 'ദ്രുത വെഗത്തില്‍ മിടിച്ച്‌ അണ പൊട്ടിയ നെഞ്ചിന്റെ ചലനമൊ;പതിവിലധികം ചൂടുണ്ടെന്നു തൊന്നിയ സഫിയുടെ കണ്ണീരൊ? ഇതില്‍ എതാണെന്നെ കൂടുതല്‍ തളര്‍ത്തിയതെന്നു വ്യക്തമല്ല -ഒന്നുറപ്പു നൊമ്പരത്താല്‍ അലഞ്ഞുലഞ്ഞ സഫിയുടെ നെഞ്ചിന്‍ താളക്രമം ഇന്നും മുറ തെറ്റാതെ അറിയുന്നുണ്ടു.                            
                                                 ഉമ്മറ കൊലായിലെ ഉരുളന്‍ തൂണില്‍സര്വ ഭാരവും എല്പ്പിച്ചു; കണ്ടു കൊതിതീരാതെ ആര്‍ത്തി പൂണ്ട  രണ്ട്‌ കണ്ണിര്‍ കയങ്ങല്‍ വഴിയൊഴിഞ്ഞു തീരുന്ന ഇടവഴിയൊളം എന്നെ യാത്രയാക്കിയിരുന്നു ..പൊകെ പൊകെ ഒരു പൊട്ടൊളം കാഴ്ചയില്‍ അലിഞ്ഞില്ലതായ സഫിയുടെ രൂപം കണ്ണിരിന്നിടയില് അ‍വ്യക്തമായ് മറഞ്ഞു..........                  
                              കാലവധി എഴുതിയുറപ്പിച്ച ജീവനെന്ന്നു അറിയാന്‍ വൈകിയതൊരാള്‍ മാത്രം ..അവസാന നാളുകളില്‍ സഫി എത്രയൊ ആശിച്ചിരിക്കാം ഒരു സാന്ത്വനമായ്  കൊച്ചു അടുത്തുണ്ടാകാന്‍..അണപൊട്ടിയൊഴുകുന്ന സ്നെഹത്തിന്‍ മുകളില്‍ വെദനയുടെ ‍ കരിനിഴല്‍ വീഴ്ത്തതിരിക്കനായി ഒന്നുമറീയിക്കതെ കഴിഞ്ഞു .......  നൊമ്പരമത്രയും ചുമന്നു നീറിയപ്പൊഴും പുഞ്ചിരി തെച്ചു പിടിപ്പിച്ച മുഖവുമായ് എത്ര നന്നായ് അഭിനയിച്ചു - എണ്ണിത്തിട്ടമാക്കിയ ദിനങ്ങളൊക്കെയും .... നികത്താന്‍ കഴിയാത്ത വിടവിലെക്കുള്ള യാത്രയുടെ തുടക്കമായ് തീര്‍ന്നതു.             
                                                         ഈ ജന്മം എക്സ്പൈര്‍‍   ആകാന്‍ അധികകാലമില്ലെന്നു പറയുകിലും ;തമാശക്കു സ്വര്‍ണ്ണ ചിലങ്ക അണിയിക്കുന്ന പതിവു വര്‍ത്തമാനങ്ങളിലൊന്നായ് മാറിയത്‌....ആ സ്വര്‍ണ്ണ ചിലങ്ക തൊരാ കണ്ണിരിന്നു കൂട്ടു പണിയുമെന്നറീയാന്‍ ഒരു പാട്‌ വൈകി.........ഒരായുഷ്കാലത്തിന്റെ ദു;ഖം  മൊത്തമായ് സമ്മാനിച്ചു തണലായിരുന്ന  മടിത്തട്ടിനെ കവര്‍ന്നൊരാ  മേയ് മൂന്നു ഇന്നും കടന്നു പൊകുന്നു ചാരം മൂടിയ കനലിനെ ആളിക്കത്തിച്ചു; അനാഥത്വമെന്ന പെക്കൊലതിനെ ഒര്‍മ്മിപ്പിച്ചു  കൊണ്ട്‌......‌ ഉന്മാദത്തിന്റെ വക്കൊളമെത്തുന്ന  അവ്സ്ഥ ചിലപ്പൊഴെങ്കിലും ആശ്വാസം പകരുമെന്നറിഞ്ഞ ദിനങ്ങള്‍‍ ....            
                                  കരിയിലകള്‍  കാലിനൊട്‌കിന്നാരമൊതി -കലപില കൂട്ടിയപ്പൊഴാണ്‌..തന്റെ പ്രിയ സഫി ഉറങ്ങുന്ന മണ്ണില്‍ നിന്നു ഒരു പാട്‌ വഴിദൂരം പിന്നിലെകു നടന്നുവെന്നൊര്‍ത്തത്‌.....എത്രനെരമായി ആ യാത്ര തുടങ്ങിയിട്ടെന്നും നിശ്ചമില്ലായിരുന്നു ‍...പാതിയിലെവിടെയൊ മുഴുമിപ്പിക്കതെ പൊയ യാസീന്റെ വരികള്‍ക്കായ് പരതിയപ്പൊള്‍ ...നീട്ടിയുള്ളൊരു പിന്‍ വിളി കെട്ടു ..ഉമ്മീ ..വാ ...വീട്ടില്‍ പൂവാം ..പെടിയാവണൂ ..അവരറിയുന്നില്ലല്ലൊ ഉമ്മിക്കു താരാട്ടു പാടിയ തൊട്ടിലാണൂ മണ്ണൊടലിഞ്ഞ്‌ മുന്നില്‍ കിടക്കുന്നതെന്ന്‌ ........................!!!!!!!!!!!!!! 

3 അഭിപ്രായങ്ങൾ: