ഓ മെഹബൂബെ
നിന്റെ വീട്ടിലെക്കെന്നാണീനി
ഒരു യാത്ര.
നിന്റെ വിളിക്കിനി എന്നാണ്
ഉത്തരം നല്‍കാന്‍ കഴിയുക ..
ആ പുണ്യ മണ്ണില്‍ എന്നാണിനി
ഒന്നു ചവിട്ടാന്‍ കഴിയുക ..
നിന്നൊടുള്ള പ്രെമത്താല്‍
നീറിപ്പിടക്കുന്നു
എന്റെ ഹൃദയം..
എന്റെ കണ്ണീര്‍
വറ്റിപ്പൊകുമൊ
ഹൃദയത്തില്‍ സ്നെഹത്തിന്‍
പരുക്കുകളെറ്റിരിക്കുന്നു
കടലാസും ,മഷിയും
തീര്‍ന്നുപൊയി
നിന്നൊടുള്ള പ്രണയം
ബാക്കിയായി...
അത് പകര്‍ത്തുക
അസാധ്യവും
നിന്റെഗേഹം ചുറ്റി
നടക്കുവാന്‍
തീര്‍ത്താല്‍ തീരാത്ത
ആശയാണ്
പാപക്കറയാല്‍
തമസ്സിനെ വരിചൊരാ
സ്വര്‍ഗീയതയില്‍
മുഖമണക്കുവാന്‍
തുടികൊട്ടു എന്‍ ഹൃദയം
നീ വാഗ്ദത്വം ചെയ്ത
ഇടങ്ങളില്‍നിന്നൊട്
അഭയം തെടുവാനായി
അനുവാദമില്ലാതെ
കടക്കുവാന്‍ കഴിയില്ലല്ലൊ
ദാഹത്തിനറുതി വരുത്തുവാന്‍
ആവൊളം പുണ്യ-
സ്നെഹജലമെന്നു കിട്ടും
സമാഗമത്തില്‍ നിന്നില്‍ നിന്നു.
കണ്ണെടുക്കാത്തതും പുണ്യം
നീ എത്ര മഹോന്നതന്‍
സ്നേഹത്തിന്റെ ഭാരം
ഉയര്ത്താന്‍കഴിയുന്ന
ഭാഗ്യമുള്ളവളാക്കൂ നീയെന്നെ ..
എന്നെ നിന്‍ വിളിക്കുത്തരം ...
നല്‍കാന്‍ അനുവദിക്കൂ......
വികാരതീവ്രമായ ഭക്തി.. മനോഹരമായ അവതരണം..
മറുപടിഇല്ലാതാക്കൂസ്നെഹതിന്റെ ഭാരം
മറുപടിഇല്ലാതാക്കൂഉയര്ത്താന്കഴിയുന്ന
ഭാഗ്യമുള്ളവളാക്കൂ നീയെന്നെ ..
എന്നെ നിന്‍ വിളിക്കുത്തരം ...
നല്‍കാന്‍ അനുവദിക്കൂ
ഈ മറുവാക്കിന്നു ഹൃദയം നിറഞ്ഞ സ്നേഹം ...ജെഫു &ഗുരു
മറുപടിഇല്ലാതാക്കൂകൂടക്കകത്തുള്ള കോഴി നടക്കുമ്പോള്‍,
മറുപടിഇല്ലാതാക്കൂകൂടയും കൂടെ ചലിക്കുമ്പോലെ..
കൂട്ടുകാരന്‍ നിന്റെ കൂടെ വസിക്കുമ്പോള്‍,
ആട്ടത്തിലും വെട്ടത്തെ കാണുന്നില്ലേ..?
-----------
ഇവിടെ നമുക്ക് 'ദര്‍പ്പണ'മാവാം. അനന്തമായി അന്തരാത്മാവില്‍
പ്രവഹിക്കുന്ന അന്ധകാരത്തെ കെടുത്തിക്കളയുന്ന പ്രകാശത്തിന്‍ സാക്ഷിയായ്, ഇടക്കെപ്പോഴോ അശാന്തികളുടെ വഴികളിലേക്ക്
നയിക്കുന്ന ചിന്താ ശകലങ്ങളുടെ മിന്നലുകള്‍ക്കും അപഥ സഞ്ചാരത്തിന്‍റെ മണിമുഴക്കങ്ങള്‍ക്കും കാതോര്‍ക്കാതെ നമുക്ക് യാത്ര തുടരാം.
'വഴി വിളക്ക്' തെളിഞ്ഞു കത്തിക്കൊണ്ടിരിക്കും തീര്‍ച്ച.
അവനെയും അവന്‍ ചൂണ്ടിയ നാഥനേയും അനുഭവിക്കാന്‍ നമുക്കാകട്ടെ എന്ന് പ്രാര്‍ത്ഥന..!!!