2010, ജൂലൈ 1, വ്യാഴാഴ്‌ച

ഓര്‍മ്മയിലെ മഴ


ചുട്ടുപൊള്ളുന്നഈമണലാരിണ്യത്തിലിരുന്നു ,ഒരു മഴക്കാഴ്ച്ചക്കായ് കൊതിക്കാം ;വെറുതെ എന്നറിയാമെങ്കിലും,എന്നാലും,...ഒന്നു കണ്ണടച്ചാല്‍ എത്തുമെന്‍ നാട്ടിന്‍പുറത്ത്‌-‍,പുതു മഴ കുത്തിയൊലിച്ചൊഴുകി വരുന്ന കലക്ക വെള്ളവും,അതില്‍ ചാടിത്തുടിച്ചെത്തുന്ന വരാലും(ബ്രാല്‍),കുട ആ വെള്ളത്തിലിറക്കി ഊപ്പ മീനിനെ പിടിക്കാന്‍ നൊക്കുന്നതും...മഴ മുഴുവന്‍ നനഞ്ഞു വിറക്കുന്നതും.....പുത്തന്‍ ,യുണീഫൊം നനയാതിരിക്കന്‍ ,പാടൂപെട്ടു നടക്കുന്നതിന്നിടയില്‍,കാറ്റ് കുസൃതി കാണിച്ചെന്റെ കുടയെ ഉയര്‍ത്തി‍ക്കളഞ്ഞപ്പൊള്‍ നനഞ്ഞൊട്ടി ചൂളി കരച്ചിലിന്റെ വക്കൊളമെത്തിയതും.... മഴക്കാലത്തില്‍ഏറ്റവുംപ്രണയം വിട്ടിലെ നീളന്‍ വരാന്തയൊടായിരുന്നു...തൂവാനമടിച്ചെത്തുന്ന കാറ്റില്‍,,ആ ചെറു നനവെറ്റു കുളിര്‍ന്നിരിക്കുന്ന സുഖം...കൂട്ടിനു അകത്തളത്തിലെ ഗ്രമഫൊണില്‍ നിന്നുയരുന്ന നനുത്ത ഗസലിന്‍ മധുരവും.....രാവിലെ പത്തു മണീക്കു ഉമ്മിച്ചായുടെ സ്പെഷല്‍ കഞ്ഞിയും ,പുഴുക്കും,പിന്നെ ഉപ്പിലിട്ടതും...ഇക്കായുടെ പ്രധാന വിനൊദങ്ങളില്‍ ഒന്നായിരുന്നു പാഠപുസ്തകത്തിലെ താളുകള്‍‍ കീറി കളിവഞ്ചിയുണ്ടാക്കി മഴവെള്ളത്തിലൊഴുക്കല്‍....ഏറേ ലളനയിലായിരുന്നെങ്കിലും,ചെവിയില്‍ ഉമ്മിച്ചായുടേ വിരലിന്റെ ചൂടറിഞ്ഞ ദിനങ്ങളായിന്നു ഇക്കായ്ക്കതു...ഒറ്റിക്കൊടുത്തതിനു എനിക്കപ്പൊളൊരു കൂര്‍ത്ത നൊട്ടവും കിട്ടും സമ്മാനമായി...നിന്നെ ഞാന്‍ പിന്നെ കണ്ടൊളാം എന്ന അര്‍ത്ഥത്തില്‍.... വൈകുന്നെരങ്ങളില്‍ കാത്തിരിക്കും,ഉപ്പായുടെ ടൊര്‍ച്ച്‌ മിന്നുന്നതു കാണാനായി...ജുബ്ബയുടെ പൊക്കറ്റിലുണ്ടാകും ചൂടു നിലക്കടല.ഉപ്പാ‍ക്കും ,നിലക്കടലക്കും, വെണ്ടിയുള്ള ആ കാത്തിരുപ്പൊരു സുഖം തന്നെയായിരുന്നു... സ്കൂള്‍ വരാന്തയില്‍ മഴയെന്നും നിരാശയായിരുന്നു... കളീച്ചു തിമിര്‍ക്കാന്‍ കഴിയാത്ത ...നിമിഷങ്ങള്‍...കുളിര്‌‍ -കൈവെള്ളയിലെത്തുമ്പൊള്‍ ചൂടുചൊറിന്റെ തട്ടം കൊണ്ടു കൈവെള്ള ചൂടാക്കുമായിന്നു,ഞാനുമെന്റെ കൂട്ടുകാരിയും,..മാഷിന്റെ തൊണ്ട പൊട്ടിപ്പൊകുന്ന ദിനങ്ങളായിരുന്നു അവ..വീണൂകിട്ടുന്ന അവസരമല്ലെ എന്നൊര്‍ത്തു മഴക്കൊപ്പം ഞങ്ങളും ഇരമ്പിയിരുന്നു..
 ഇടിയും ,മിന്നലിനൊടുമൊപ്പമുള്ള മഴയുള്ള രാത്രികളിലുമ്മിയുടെ ചൂടുപറ്റി പുതപ്പിന്നുള്ളില്‍ ചുരുളും...അങ്ങനെ എത്ര എത്ര ഒര്‍മ്മകള്‍..കാലെമെത്ര കടന്നുപൊയാലും,വരുന്ന ഒരൊ മഴയിലും,നനഞ്ഞു ,മുളപൊട്ടുന്ന വിത്തു പൊലെ..അങ്ങനെ ഈ മഴയും ഞാനും ഇന്നും കുട്ടിത്തമുള്ള കൂട്ടുകാരായി തന്നെ തുടരുന്നൂ......കാത്തിരിക്കുന്നു ഇനിയും മനസ്സിലെക്കു കുളിരായ് പെയ്തിറങ്ങുന്ന പുതു മഴക്കായ്...പുതു മണ്ണിന്‍
ഗന്ധത്തിനായ്............

2 അഭിപ്രായങ്ങൾ:

  1. very nic nikhila
    വൈകുന്നെരങ്ങളില്‍ കാത്തിരിക്കും
    ,ഉപ്പായുടെ ടൊര്‍ച്ച്‌ മിന്നുന്നതു കാണാനായി...
    reality ..................
    continue pleas

    മറുപടിഇല്ലാതാക്കൂ
  2. മഴയോര്‍മ്മകള്‍ക്ക് നല്ല കുളിര്‍.. നന്നായെഴുതി.

    മറുപടിഇല്ലാതാക്കൂ